പ്രധാന വാർത്തകൾ
കോളജിൽ നിന്നും പുറത്താക്കിയ എസ്എഫ്ഐ നേതാവിന് പരീക്ഷയെഴുതാൻ അനുമതി: വിസിയുടെ ഉത്തരവിനെതിരെ ഗവർണർക്ക് പരാതിപൊതു ഇടങ്ങളെല്ലാം ഭിന്നശേഷി സൗഹാര്‍ദ്ദമാക്കുമെന്ന് മന്ത്രി ആര്‍.ബിന്ദു.കേരള മീഡിയ അക്കാദമിയുടെ വീഡിയോ എഡിറ്റിങ് കോഴ്‌സ്ഓൺലൈനായി സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ്: സംഘടിപ്പിക്കുന്നത് ദേശീയ തൊഴിൽ സേവന കേന്ദ്രംകിടക്കയിൽ മൂത്രമൊഴിച്ച രണ്ടര വയസ്സുകാരിയെ ക്രൂരമായി ശിക്ഷിച്ച സംഭവം: ആയമാർ അറസ്റ്റിൽസെൻട്രൽ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റിൻ്റെ അഡ്മിറ്റ് കാർഡ് ഉടൻ: സിറ്റി ഇൻറ്റിമേഷൻ സ്ലിപ്പുകൾ ലഭ്യമാണ്എല്ലാ വിദ്യാർത്ഥികൾക്കും സൗജന്യ ലാപ്ടോപ്: വ്യാജ സന്ദേശങ്ങളിൽ കുടുങ്ങരുത്പോലീസ്, എക്സൈസ്, വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകൾ: പബ്ലിക് സർവീസ് കമ്മീഷന്റെ ഏറ്റവും പുതിയ വാർത്തകൾസ്കൂൾ പിടിഎകളുടെ കാലാവധി സംബന്ധിച്ച് കർശന നിർദേശം: പ്രസിഡന്റിന് 3വർഷം മാത്രംസ്കൂൾ അധ്യാപക രക്ഷകർത്തൃ സമിതിയുടെ (പിടിഎ) പ്രവർത്തനങ്ങൾ കൃത്യമായിരിക്കണം: പോയിന്റുകൾ ചൂണ്ടിക്കാട്ടി മന്ത്രി

മലയാളികൾക്ക് ജർമനിയിൽ നഴ്സ് നിയമനം: സർക്കാർ ധാരണാപത്രം ഒപ്പുവെച്ചു

Feb 14, 2024 at 7:25 pm

Follow us on

തിരുവനന്തപുരം:മലയാളികൾക്ക് ജർമനിയിൽ നഴ്സ് ജോലി ലഭ്യമാക്കാൻ സംസ്ഥാന തൊഴിൽ വകുപ്പിന് കീഴിലുള്ള ഒഡെപെകും ജർമനിയിലെ സർക്കാർ സ്ഥാപനം ഡെഫയും ധാരണാപത്രം ഒപ്പുവെച്ചു. തൊഴിൽ മന്ത്രി വി.ശിവൻകുട്ടിയുടെ സാന്നിധ്യത്തിലാണ് ഉടമ്പടി. ഇതുമായി ബന്ധപ്പെട്ട് ജർമൻ ആരോഗ്യവകുപ്പ് പാർലമെന്ററി സ്റ്റേറ്റ് സെക്രട്ടറി പ്രൊഫ. ഡോ. എഡ്ഗാർ ഫ്രാങ്കെ ഇന്ന് (ഫെബ്രുവരി 15) കേരളത്തിലെത്തും.
ജർമനിയിൽ ജോലി നേടാൻ ആഗ്രഹിക്കുന്ന നഴ്‌സുമാർക്കായി ഒഡെപെക് ഒരുക്കിയിട്ടുള്ള സൗജന്യ റിക്രൂട്ട്‌മെന്റ് പദ്ധതിയാണ് ‘വർക്ക് -ഇൻ ഹെൽത്ത്‌ , ജർമനി. ജർമ്മനിയിലെ ഡെഫ എന്ന ഗവൺമെന്റ് സ്ഥാപനവുമായി ചേർന്നാണ് ഒഡെപെക് ഈ പദ്ധതി നടപ്പിലാക്കുന്നത്. പ്രസ്തുത സ്ഥാപനത്തിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറായ തോർസ്റ്റൻ കിഫർ , ഡെഫ യിലെ മൈഗ്രേഷൻ കൺസൾട്ടന്റ് ആയ എഡ്‌ന മുളിരോ , ഓപ്പറേഷൻ മാനേജർ ആയ പൗല ഷൂമാക്കാർ എന്നിവർ ഇതുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി കേരളത്തിലെത്തി പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുമായി കൂടിക്കാഴ്ച നടത്തി.


ഒഡെപെക് എം ഡി അനൂപ് കെ എ യും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
ആയിരത്തി അഞ്ഞൂറോളം ഒഴിവുകളാണ് ഈ സാമ്പത്തിക വർഷം ജർമനിയിൽ പ്രതീക്ഷിക്കുന്നത്. ഡെഫയുമായി ചേർന്നുള്ള പങ്കാളിത്തം മുഖേന നഴ്‌സിംഗ് കൂടാതെ മറ്റു മേഖലകളിലേക്ക് കൂടി റിക്രൂട്ട്‌മെന്റ് വ്യാപിപ്പിക്കാൻ ഒഡെപെക് തീരുമാനിച്ചിട്ടുണ്ട്. സൗജന്യ ജർമ്മൻ ഭാഷാപരിശീലനവും ഒഡെപെക് നൽകും. ഇതുകൂടാതെ നഴ്‌സുമാർ ജർമനിയിൽ ചെന്നതിനു ശേഷം രെജിസ്‌ട്രേഷന് വേണ്ടി പാസ്സാകേണ്ട പരീക്ഷയ്ക്കായി നാട്ടിൽ നിന്ന് തന്നെ അവരെ പരിശീലിപ്പിക്കാനും ഒഡെപെക് പദ്ധതിയിട്ടിട്ടുണ്ട് .

Follow us on

Related News

കോളജിൽ നിന്നും പുറത്താക്കിയ എസ്എഫ്ഐ നേതാവിന് പരീക്ഷയെഴുതാൻ അനുമതി: വിസിയുടെ ഉത്തരവിനെതിരെ ഗവർണർക്ക് പരാതി

കോളജിൽ നിന്നും പുറത്താക്കിയ എസ്എഫ്ഐ നേതാവിന് പരീക്ഷയെഴുതാൻ അനുമതി: വിസിയുടെ ഉത്തരവിനെതിരെ ഗവർണർക്ക് പരാതി

തിരുവനന്തപുരം: കോളജിൽ നിന്ന് പുറത്താക്കിയ എസ്എഫ്ഐ നേതാവിന് പരീക്ഷയെഴുതാൻ...